നടി നിഖില വിമലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു

Actress Nikhila Vimal | bignewslive

കണ്ണൂര്‍: നടി നിഖില വിമലിന്റെ പിതാവ് എംആര്‍ പവിത്രന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി എട്ടോടെയായിരുന്നു മരണം സംഭവിച്ചത്.

സംസ്ഥാന സ്റ്റാറ്റിസ്റ്റിക്ക് വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് എംആര്‍ പവിത്രന്‍. സിപിഐഎംഎൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു.

ആലക്കോട് സ്വദേശിയായ പവിത്രന്‍ പരേതനായ സികെ രാമന്‍ നമ്പ്യാരുടെയും ദേവകിയമ്മയുടെയും മകനാണ്. ചിലങ്ക കലാക്ഷേത്രത്തിലെ കലാമണ്ഡലം വിമലാദേവിയാണ് ഭാര്യ. അഖിലയാണ് മറ്റൊരു മകള്‍. സഹോദരങ്ങള്‍: മദനവല്ലി, പുഷ്പ, മഹേന്ദ്രന്‍, രമേശന്‍, ജയലത(എറണാകുളം), പരേതയായ രാജേശ്വരി. സംസ്‌ക്കാരം നാളെ രാവിലെ 10 ന് തൃച്ചംബരം എന്‍എസ്എസ് ശ്മശാനത്തില്‍ നടക്കും.

Exit mobile version