ഡോളർ കടത്തിൽ ‘വമ്പൻ സ്രാവു’കളുടെ സാന്നിധ്യം വ്യക്തം എന്ന് കോടതി

കൊച്ചി: ഡോളർ കടത്തിനു പിന്നിൽ സാന്നിധ്യം പ്രകടമാണെന്ന് കോടതി. സ്വപ്ന സുരേഷിന്റെയും, പിഎസ് സരിത്തിന്റെയും മൊഴി പരിശോധിച്ച ശേഷമാണ് പ്രതികളുടെ ഉന്നത ബന്ധം സംബന്ധിച്ച സംശയം കോടതി പ്രകടിപ്പിച്ചത്. എം ശിവശങ്കറിന്റെ കസ്റ്റഡി ഈമാസം ഏഴുവരെ നീട്ടി ഉത്തരവിടുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.

നേരത്തെ, സ്വപ്നയും സരിത്തും കഴിഞ്ഞ മാസം 27, 28 തീയതികളിൽ ആണ് നിർണ്ണായക മൊഴികൾ സമർപ്പിച്ചത്. ഇവ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഉന്നതരുടെ ബന്ധത്തിൽ സംശയം പ്രകടിപ്പിച്ചത്. നിലവിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി എഴാം തീയതി രാവിലെ 11 മണിക്ക് ശിവശങ്കറെ കോടതിയിൽ ഹാജരാക്കണം.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ആരോപണങ്ങൾ തെളിയിക്കാൻ സാധിക്കൂ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതികൾ മായ്ച്ചു കളഞ്ഞ സംഭാഷണങ്ങൾ
വീണ്ടെടുത്തിരുന്നു.

ഇതോടെയാണ് ശിവശങ്കറിന്റെ സ്വർണ്ണക്കടത്തിലെ പങ്ക് വ്യക്തമായത്. നേരത്തെ ശിവശങ്കറിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാനായിരുന്നു സ്വപ്ന ശ്രമിച്ചത്. എന്നാൽ സംഭാഷണങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞതോടെ ഈ ശ്രമം പൊളിഞ്ഞു.

Exit mobile version