പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് മൊബൈല്‍, ഇന്റര്‍നെറ്റ് കെണി; കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്

കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മക്കള്‍ക്ക് സ്വന്തമായി ഫോണ്‍ വാങ്ങിക്കൊടുക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

കുട്ടികളിലും മുതിര്‍ന്നവരിലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോണുകള്‍. എന്നാല്‍ ഇന്ന് കുട്ടികളിലെ ഫോണിന്റെ ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് അറിയിച്ചിരിക്കുകയാണ് പോലീസ്.

കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മക്കള്‍ക്ക് സ്വന്തമായി ഫോണ്‍ വാങ്ങിക്കൊടുക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

രക്ഷിതാക്കളുടെ ഫോണ്‍ അറിഞ്ഞോ അറിയിക്കാതെയോ കുട്ടികള്‍ കൊണ്ടുപോകുകയോ രഹസ്യമായി ഉപയോഗിക്കുകയോ ചെയ്യുന്നതും സൂക്ഷിക്കേണ്ടിയിരിക്കുന്നു.

അമ്മയുടെ ഫോണിലേക്ക് അശ്ലീലം വന്നതുകണ്ട് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് അവള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്ത് അയച്ചതായി പോലീസ് സൈബര്‍ സെല്‍ കണ്ടെത്തിയത് അടുത്തയിടെയാണ്. അമ്മയുടെ ഫോണില്‍ പുറത്തു നിന്നാരോ പതിവായി ടോപ്പ് അപ് ചെയ്യുന്നതായി കണ്ട് നടത്തിയ അന്വേഷണത്തില്‍ ഇതേ ഫോണ്‍ ഉപയോഗിക്കുന്ന മകളുമായി ചങ്ങാത്തം കൂടിയ യുവാവാണെന്നും പോലീസ് കണ്ടെത്തി.

വ്യാജ പേരിലും പ്രൊഫൈലിലും പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന സെക്‌സ് റാക്കറ്റുകള്‍ ജില്ലയില്‍ വ്യാപകമാകുന്നതായി പോലീസ് സ്‌കൂള്‍ അധികൃതര്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. വാട്‌സ്ആപ്പിലും ഇ മെയിലിലും ഫേസ് ബുക്കിലും കുരുങ്ങി ചതിവിലും റാക്കറ്റിലും പെട്ടുപോകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.

പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ വ്യാജ പ്രൊഫൈലുകളും ഫോട്ടോകളും നിരത്തുന്ന യുവാക്കള്‍ പലരാണെന്നു പോലീസ് വ്യക്തമാക്കി. സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ ഫോണ്‍ കൊണ്ടുവരാന്‍ സ്ഥാപനങ്ങള്‍ അനുവദിക്കരുത്. രക്ഷിതാക്കള്‍ അനുവദിച്ചാല്‍ പോലും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണം.

രക്ഷിതാക്കളെക്കാള്‍ കംമ്പൂട്ടര്‍, ഇന്റര്‍നെറ്റ് സാക്ഷരത ഇക്കാലത്ത് കുട്ടികള്‍ക്കുണ്ടായിരിക്കെ കുട്ടികളെ ശ്രദ്ധിക്കാനും തിരുത്താനും രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ല. പെണ്‍കുട്ടികള്‍ അബദ്ധത്തിലും ചതിവിലും പെട്ടുപോകുന്നതും അടുപ്പം പരിധികള്‍ വിട്ട് ശല്യമായി മാറുന്നതുമൊക്കെയായി ദിവസവും നൂറുകണക്കിനു പരാതികളാണ് സൈബര്‍ സെല്ലിന് ലഭിക്കുന്നത്.

Exit mobile version