ന്യൂനമര്‍ദം: അതീവ ജാഗ്രതയോടെ സംസ്ഥാനം, വിവിധ ജില്ലകളില്‍ റെഡും ഓറഞ്ചും അലേര്‍ട്ടുകള്‍

Rain alert | Bignewslive

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തെക്കന്‍തീരത്തെത്താന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍.

കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസം കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇടുക്കി മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് മഴയും കാറ്റും ശക്തമാവുന്നത്.

ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഇടുക്കിയില്‍ റെഡ്അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ജനങ്ങള്‍ വീടുകളിലും ജാഗരൂകരായി ഇരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.

Exit mobile version