പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ്; ഡിസംബര്‍ ഒന്നുമുതല്‍ ദര്‍ശനത്തിന് അനുമതി

Padmanabha Swamy temple | bignewslive

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. ഇതുപ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളില്‍ കൂടിയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രവേശിക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിലക്കും നീക്കി. ഡിസംബര്‍ ഒന്നുമുതലാണ് ഇളവ് പ്രബാല്യത്തില്‍ വരിക.

ഇതിന് പുറമെ വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകള്‍ നടത്താനും ക്രമീകരണങ്ങളൊരുക്കും. പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ, 5.15 മുതല്‍ 6.15 വരെ, 10 മുതല്‍ 12 വരെ, വൈകിട്ട് 5 മുതല്‍ 6.10 വരെ എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ ക്ഷേത്ര ദര്‍ശനം അനുവദിച്ചത്.

Exit mobile version