സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പിറവം പള്ളിയില്‍ പോലീസ് എത്തി; മേടയുടെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസികള്‍

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

പിറവം: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസ് പിറവം പള്ളിയില്‍ എത്തിയതിനു പിന്നാലെ പ്രദേശം സംഘര്‍ഷ ഭരിതം. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതു മാനിച്ച് നടപ്പിലാക്കാന്‍ എത്തിയതായിരുന്നു പോലീസ്.

എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇതിനു പിന്നാലെ പള്ളി മേടയുടെ മുകളില്‍ കയറി സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ആത്മഹത്യ മുഴക്കി പ്രതിഷേധിച്ചു. യാക്കോബായ വിശ്വാസികളില്‍ ചിലരാണ് പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിക്കുന്നത്.

ഇവരില്‍ ഒരാളാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. പോലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും.

Exit mobile version