പിറവം പള്ളി തര്‍ക്കം; കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി

കേസില്‍ വാദം കേട്ടു കൊണ്ടിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പി ആര്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്മാറിയത്.

കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

കേസില്‍ വാദം കേട്ടു കൊണ്ടിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പി ആര്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്മാറിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു.

പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ദേവന്‍ രാമചന്ദ്രന്‍ വക്കാലത്ത് എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഒരു ഹര്‍ജി ഹൈക്കോടതിയില്‍ വന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ അസാധാരണ നടപടി. ഇത്തരമൊരു ഹര്‍ജി വന്ന സാഹര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു.

Exit mobile version