വയനാട്ടിലെ ഒരു കുടുംബത്തില്‍ നിന്ന് നാല് സ്ഥാനാര്‍ത്ഥികള്‍; മൂന്നുപേര്‍ ബിജെപി ടിക്കറ്റില്‍, ഒരാള്‍ എല്‍ഡിഎഫിലും, പോരാട്ടം കനക്കും

local body election 2020

വയനാട്: വയനാട്ടിലെ ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പിലാണ് നാല് പേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്മയും മകളും ഉള്‍പ്പടെയാണ് മത്സര രംഗത്തുള്ളത്.

എടത്തന കോളനിയില്‍ നിന്നുള്ളവരാണ് നാല് പേരും. തവിഞ്ഞാല്‍ വാളാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മൂവരും രാവിലെ വോട്ട് തേടി ഒന്നിച്ചിറങ്ങും. എടത്തന കുറിച്യ തറവാട്ടിലെ ലീല ടീച്ചറാണ് സീനിയര്‍. പതിനെട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ്, മകള്‍ മനീഷ 13-ല്‍ മത്സരിക്കുന്നു , ലീലയുടെ ചേട്ടന്റെ മകന്‍ വിഎ ചന്ദ്രന്‍ 17-ലെ സ്ഥാനാര്‍ത്ഥിയാണ്.

മൂവരും ഒരേ മുന്നണിയിലാണെങ്കില്‍ ടീച്ചറുടെ എതിരാളി പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുഷ്പ അമ്മാവന്റെ മകളാണ്. രാഷ്ട്രീയം രണ്ട് ഉണ്ടെങ്കിലും കുടുംബത്തില്‍ രാഷ്ട്രീയം പറയുന്നത് നന്നേ കുറവാണെന്നാണ് ഇവരുടെ പക്ഷം.

Exit mobile version