ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; നാലായിരം പേര്‍ക്ക് പ്രവേശനം, നൂറ് വിവാഹങ്ങള്‍ക്കും അനുമതി

guruvayur temple| big news live

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദിനംപ്രതി നാലായിരം പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. നൂറ് വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത മാസം മുതലാണ് ഇളവുകള്‍ പ്രാബലത്തില്‍ വരിക.

അതേസമയം ശബരിമലയിലും ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതി യോഗത്തില്‍ ധാരണയായി. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. നിലവില്‍ ശബരിമലയില്‍ പ്രതിദിനം 1000 പേരെയാണ് അനുവദിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ ഇത് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

Exit mobile version