പരിശോധനാഫലം കൃത്യമല്ല; ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

Antigen test kits

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് ക്വിറ്റുകള്‍ തിരിച്ചയച്ചു. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ തിരിച്ചയച്ചത്.

പുനെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സെല്യൂഷനില്‍നിന്നാണ് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകള്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വാങ്ങിയത്. ഇതില്‍ 62858 കിറ്റുകള്‍ ഉപയോഗിച്ചു. 5020 കിറ്റുകളിലെ പരിശോധനാ ഫലം കൃത്യമല്ലായിരുന്നു. ഈ അപാകത ശ്രദ്ധയില്‍ പെട്ടതോടെയാണ് തിരിച്ചയത്. 32122 കിറ്റുകള്‍ ആണ് തിരിച്ചയച്ചത്. 4,59,00,000 (4 കോടി 59 ലക്ഷം) വിലവരുന്നതാണ് കിറ്റുകള്‍

ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് തിരിച്ചു നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. മറ്റ് കമ്പനികളുടെ കിറ്റുകള്‍ സ്റ്റോക്കുള്ളതിനാല്‍ പരിശോധന തടസപ്പെടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version