ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും; വിധി തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പിജെ ജോസഫ്

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ്. തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ചിന്‍ അപ്പീല്‍ നല്‍കുമെന്നും രണ്ടില ചിഹ്നം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

വിധി തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. രണ്ടില ചിഹ്നത്തിന്റെ അവകാശ വാദം ഉന്നയിച്ചുള്ള പിജെ ജോസഫിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹര്‍ജി കോടതി തള്ളുകയായിരുന്നു.

Exit mobile version