ചോദ്യക്കടലാസ് ചോര്‍ന്നു; കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിവെച്ചു

ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് എന്ന പേപ്പറിന്റെ പരീക്ഷയാണ് നടക്കേണ്ടിയിരുന്നത്.

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബികോം, ബിബിഎ പരീക്ഷകള്‍ മാറ്റി വെച്ചു. ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് എന്ന പേപ്പറിന്റെ പരീക്ഷയാണ് നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഈ വിഷയത്തിന്റെ ചോദ്യക്കടലാസ് വാട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നു.

ചോദ്യം ചോര്‍ന്നൂവെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് മാറ്റമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് കാരണം 10 -ലേക്ക് മാറ്റിയതായിരുന്നു.

Exit mobile version