എം ശിവശങ്കറിന് ജാമ്യമില്ല; അപേക്ഷ തള്ളി കോടതി

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ വിധിയോടെ കോടതി എൻഫോഴ്‌സ്‌മെന്റിന്റെ വാദങ്ങൾ ശരി വെക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വാദം കേട്ട ശേഷം കോടതി വിധി പറയൽ ഇന്നേക്ക് മാറ്റിയതായിരുന്നു.

ശിവശങ്കറിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ഇഡി വാദിച്ചിരുന്നു. ഒളിവിൽ പോയാൽ പിടികൂടുക എളുപ്പമായിരിക്കില്ലെന്നും അതിനാൽ തന്നെ ജാമ്യം നൽകരുതെന്നുമായിരുന്നു ഇഡിയുടെ വാദം. ഇഡി സത്യവാങ്മൂലം നൽകിയതിന് പിന്നാലെ ജാമ്യഹരജി പരിഗണിക്കുന്നത് വൈകീട്ടേക്ക് മാറ്റുകയും ചെയ്തിരുന്നു.

Exit mobile version