ബിക്കിനി ധരിച്ച ഫോട്ടോഷൂട്ട് ഉടന്‍, വീട്ടുകാരുടെ പിന്തുണയുണ്ട്, അതുകൊണ്ട് ഭയമില്ല; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് യുവതി

കൊച്ചി: ഫോട്ടോഷൂട്ട് വിവാദങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ഒരു ചെറുപ്പകാരന്റെയൊപ്പം ഫോട്ടോഷൂട്ട് നടത്തിയതിന് സൈബര്‍, സദാചാര ആക്രമണം നേരിടേണ്ടി വന്നതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഡലായ അര്‍ച്ചന അനില.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ശക്തമായ മറുപടിയാണ് അര്‍ച്ചന നല്‍കുന്നത്. ബിക്കിനി ധരിച്ച ഫോട്ടോഷൂട്ട് എപ്പോള്‍ നടത്തും എന്ന് ചോദിച്ച് കളിയാക്കുന്നവരോട് ‘അത് ഉടനെ ഉണ്ടാകും’ എന്നും പരിഹാസരൂപേണ അര്‍ച്ചന മറുപടി നല്‍കി.

ഇന്‍സ്റ്റാഗ്രാമിലിട്ട ഒരു ലൈവ് വീഡിയോയിലൂടെയാണ് അര്‍ച്ചന ഇതിനെതിരെയുള്ള തന്റെ പ്രതികരണം അറിയിച്ചത്. തന്റെ അക്കൗണ്ടില്‍ വന്ന് മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ളവരെയാണ് ചീത്ത വിളിച്ചിരിക്കുന്നതെന്നും അത് തനിക്ക് സഹിക്കാന്‍ കഴിയുന്നതല്ലെന്നും യുവതി പറയുന്നു.

ഫോട്ടോഷൂട്ടില്‍ താന്‍ വസ്ത്രമില്ലാതെയല്ല താന്‍ പ്രത്യക്ഷപ്പെട്ടതെന്നും കുറച്ച് ശരീരഭാഗങ്ങള്‍ മാത്രമാണ് പുറത്ത് കാണുന്നതെന്നും അര്‍ച്ചന പറയുന്നു. വ്യാജ ഐഡികള്‍ വഴി തന്റെ ചിത്രങ്ങള്‍ കണ്ട് ആസ്വദിച്ച ശേഷം തന്നെ മോശം വാക്കുകള്‍ കൊണ്ട് അപമാനിക്കാന്‍ ശ്രമിക്കരുതെന്നും അര്‍ച്ചന പറയുന്നു.

ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ മുന്‍പും തനിക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇനിയും താന്‍ പ്രതികരിക്കുമെന്നും തനിക്ക് തന്റെ വീട്ടുകാരുടെ പിന്തുണയുണ്ടെന്നും അതിനാല്‍ യാതൊരു ഭയങ്ങളുമില്ലെന്നും അര്‍ച്ചന അനില തന്റെ വീഡിയോയിലൂടെ പറയുന്നുണ്ട്.

Exit mobile version