ശബരിമല; ദേവസ്വം ബോര്‍ഡിന്റെ താല്‍ക്കാലിക ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

sabarimala | big news live

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ താല്‍ക്കാലിക ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ 81 പേരില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശബരിമലയിലേക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോര്‍ഡിന്റെ താത്കാലിക ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം മണ്ഡല പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. നാളെ മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ വഴി ബുക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം. വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വികെജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എംഎന്‍രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും.

രാത്രി നട അടച്ചതിന് ശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എകെസുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എംഎസ് പരമേശ്വരന്‍ നമ്പൂതിരിയും രാത്രിയില്‍ത്തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുക.

Exit mobile version