തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമെന്ന് കെ സുരേന്ദ്രന്‍, ഭാരവാഹി യോഗത്തില്‍ പോലും പങ്കെടുക്കാതെ ശോഭ, പ്രതിഷേധം

കോഴിക്കോട്: ബിജെപിയില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണ്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നായിരുന്നു ഇതിന് പിന്നാലെ സുരേന്ദ്രന്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയില്‍ എല്ലാവരും സജീവമാകണമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമെന്നുമായിരുന്നു സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഭാരവാഹി യോഗം വിളിച്ചിരുന്നു.

എന്നാല്‍ യോഗത്തില്‍ പോലും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തില്ല. പാര്‍ട്ടിയില്‍ അവതരിപ്പിച്ച വിഷയത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകാതെ ഇത്തരം പരിപാടികളിലൊന്നും പങ്കെടുക്കേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് പാര്‍ട്ടിയിലെ അസംതൃപ്തര്‍.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ കോര്‍ കമ്മിറ്റി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതിലും ബി.ജെ.പിയില്‍ അതൃപ്തിയുണ്ട്.

Exit mobile version