തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി മടങ്ങി; തന്റെ മൂല്യ നിര്‍ണയം റദ്ദാക്കിയത് അറിഞ്ഞില്ലെന്ന് ദീപാ നിശാന്ത്

എന്നെ എല്‍പ്പിച്ച ജോലി ചെയ്തിട്ടാണ് മടങ്ങിയത്. പ്രതിഷേധം കൊണ്ട് മൂല്യ നിര്‍ണയം നടത്താതെ മടങ്ങി എങ്കില്‍ അത് അപമാനകരം ആയിരുന്നേനെ.

ആലപ്പുഴ : 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വിവാദത്തിലാക്കിയ ദീപ നിശാന്തിന്റെ മൂല്യ നിര്‍ണയം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി അധ്യാപിക. ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതായി താന്‍ അറിഞ്ഞില്ലെന്ന് ദീപ നിശാന്ത് പറഞ്ഞു.

എന്നെ എല്‍പ്പിച്ച ജോലി ചെയ്തിട്ടാണ് മടങ്ങിയത്. പ്രതിഷേധം കൊണ്ട് മൂല്യ നിര്‍ണയം നടത്താതെ മടങ്ങി എങ്കില്‍ അത് അപമാനകരം ആയിരുന്നേനെ. ആരുടെ വിധി നിര്‍ണയം ആണ് റദ്ദാക്കിയത് എന്ന് വാര്‍ത്താ കുറിപ്പില്‍ പറയാത്ത പക്ഷം കൂടുതല്‍ പ്രതികരണത്തിനില്ലന്നും ദീപ പ്രതികരിച്ചു.

അതേസമയം ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി പുനര്‍ മൂല്യ നിര്‍ണയം നടത്തിയിരുന്നു. ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്.

14 ഉപന്യാസങ്ങള്‍ക്കാണ് മൂല്യ നിര്‍ണയം നടത്തിയത്.
കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ കലോത്സവത്തില്‍ ജൂറിയംഗമായത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Exit mobile version