കോട്ടയത്ത് വന്‍ തോക്കു ശേഖരവുമായി അറസ്റ്റിലായ ആളെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി

കോട്ടയം: കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ ആളെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കി ബിജെപി. തോക്ക് ശേഖരവുമായി അറസ്റ്റിലായ കെഎന്‍ വിജയന്‍ എന്ന ആളെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പള്ളിക്കത്തോട് 12ാം വാര്‍ഡിലാണ് ഇയാള്‍ മത്സരിക്കുന്നത്. ഇയാളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് ആയുധ ശേഖരുമായി കെഎന്‍ വിജയനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. റിമാന്‍ഡിലായ വിജയന്‍ ഇപ്പോള്‍ കേസില്‍ ജാമ്യത്തിലാണ്. വെല്‍ഡിങ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തു തോക്കുകളും വെടിയുണ്ടകളും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.

തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍, പിടി തുടങ്ങിയവ പോലിസ് പിടിച്ചെടുത്തിരുന്നു.

Exit mobile version