കോവിഡ്; കെസി വേണുഗോപാല്‍ എംപിയുടെ അമ്മ അന്തരിച്ചു

കണ്ണൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം പിയുടെ അമ്മ കെ.സി ജാനകി അമ്മ കണ്ണൂരില്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു ജാനകി അമ്മ.

കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം കണ്ടോത്താര്‍ സമുദായ ശ്മശാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.

ഭര്‍ത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പി. മറ്റു മക്കള്‍: കെ.സി. ലളിത, കെ.സി. ഉഷ, പരേതരായ കെ.സി. ഗോപാലകൃഷ്ണന്‍, കെ.സി. ശശിധരന്‍.

മരുമക്കള്‍: എം.പി. ഉണ്ണികൃഷ്ണന്‍ (കെപിസിസി അംഗം), എന്‍. ഗോപിനാഥന്‍ പളളിക്കുന്ന് (റിട്ട. പ്രൊഫസര്‍ സര്‍ സയ്യിദ് കോളേജ്), പരേതയായ ശോഭ, ഉഷ പളളിക്കുന്ന്, സരോജിനി കുഞ്ഞിമംഗലം.

Exit mobile version