താമരശ്ശേരിയില്‍ വീടിനുള്ളില്‍ വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ച നിലയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശരി മഞ്ചട്ടി തൂവകുന്നുമ്മല്‍ സദാനന്ദന്റെ മകള്‍ സോന(21)യെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാതാവ്: സതി. സഹോദരി: സോജ.

Exit mobile version