പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു; സംഭവം കൊച്ചിയില്‍

കൊച്ചി: പൊറോട്ട കഴിക്കവേ പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന്‍ മരിച്ചു. പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ശനിയാഴ്ച രാത്രി വീട്ടില്‍ വച്ച് പൊറോട്ട കഴിക്കുന്നതിന് ഇടയില്‍ മുരളിയുടെ ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങുകയായിരുന്നു. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മുരളിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

Exit mobile version