സംസ്ഥാനത്ത് പുതിയ നാല് ഹോട്ട്‌സ്‌പോട്ടുകൾ; ആകെ 652 ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 4 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വൈക്കം (കണ്ടൈൻമെന്റ് സോൺ വാർഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12), എറണാകുളം ജില്ലയിലെ കീരമ്പാറ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ 652 ഹോട്ട് സ്‌പോട്ടുകൾ ആണുള്ളത്.

അതേസമയം, ഇന്ന് സംസ്ഥാനത്ത് 6862 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് ഇന്ന് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. 5899 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 73 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,138 സാമ്പിളുകൾ പരിശോധിച്ചതായും ആരോഗ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

Exit mobile version