ധിക്കാരമാണ് നടന്‍ സിദ്ദിഖിന്റെ മുഖമുദ്ര, ഒരു സ്ത്രീലമ്പടന്റെ രൂപമാണ്, ഒപ്പം ബുദ്ധിശൂന്യതയും; രൂക്ഷവിമര്‍ശനവുമായി റ്റിജെഎസ് ജോര്‍ജ്

നടനും താരസംഘടനയായ അമ്മയുടെ ഭാരവാഹികളില്‍ ഒരാളുമായ സിദ്ദിഖിനെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റ്റി.ജെ.എസ് ജോര്‍ജ് രംഗത്ത്. ധിക്കാരമാണ് നടന്‍ സിദ്ദിഖിന്റെ മുഖമുദ്രയെന്ന് ജോര്‍ജ് പറയുന്നു. സമകാലിക മലയാളം ആഴ്ചപതിപ്പിലാണ് റ്റിജെഎസിന്റെ വിമര്‍ശനങ്ങള്‍.

റ്റിജെഎസ് ജോര്‍ജിന്റെ കുറിപ്പില്‍ നിന്നുളള പ്രസക്ത ഭാഗങ്ങള്‍

ധിക്കാരമാണ് നടന്‍ സിദ്ദിഖിന്റെ മുഖമുദ്ര. ഫേസ്ബുക്കില്‍ കിട്ടുന്ന ഒരു ഡസന്‍ പടങ്ങള്‍ ഒന്ന് ഓടിച്ചുനോക്കുക. ഒരു ഫോട്ടോയില്‍ സഹജീവി സ്‌നേഹമോ, ഒരു നേരിയ മന്ദസ്മിതമോ കണ്ടാല്‍ ഭാ?ഗ്യം. സാധാരണ?ഗതിയില്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് ?ഗര്‍വ്വാണ്. കലര്‍പ്പില്ലാത്ത ഞാന്‍, ഞാന്‍ എന്ന ?ഗര്‍വ്വ്. അടുത്തകാലത്ത് ഒരു പൊതുവേദിയില്‍ ഇത് പ്രകടമായതാണ്. ഒരു മനോരമ കോണ്‍ക്ലേവില്‍ വിശേഷിച്ച് ഒരു പ്രലോഭനവും ഇല്ലാതെ, പെട്ടെന്ന് സിദ്ദിഖ് തുറന്നടിച്ചു. മാധ്യമങ്ങളാണ് എന്നെ വേട്ടയാടി, എന്റെ സ്വകാര്യത ഇല്ലാതാക്കുന്നത്.

പൊതുജനങ്ങളുടെ കയ്യടി ആവശ്യപ്പെടുന്നവരുടെ പ്രൈവസിക്ക് ചില പരിമിതികള്‍ ഉണ്ടെന്ന വസ്തുത ഒരു സാര്‍വലൗകിക യാഥാര്‍ത്ഥ്യമാണ്. പൊതുജനം എന്നെ ഹൃദയത്തില്‍ ഉള്‍ക്കൊളളണമെന്നും എന്നാല്‍ എന്റെ സ്വകാര്യതയില്‍ തൊടരുതെന്നും ഒരു ശ്വാസത്തില്‍ പറയുന്നത് ധിക്കാരം മാത്രമല്ല, ബുദ്ധിശൂന്യതയും കൂടിയാണ്. ഒപ്പം ഇത്ര നല്ല ഒരു മാന്യനെ തലതിരിഞ്ഞ മാധ്യമങ്ങള്‍ എന്തിന് വേട്ടയാടുന്നു എന്ന ചോദ്യവും ഉയരുന്നു. വാസ്തവത്തില്‍ പെണ്‍ബലഹീനതകളെ ചൂഷണം ചെയ്യാന്‍ പ്രമാണികള്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ അവരെ വേട്ടയാടാന്‍ ചിലരെങ്കിലും ധൈര്യപ്പെട്ടല്ലോ എന്നത് സമൂഹത്തിന് ഒരാശ്വാസമായിട്ടാണ് കാണേണ്ടത്.

ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം. നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാന്‍ തന്റെ ഒറ്റയാന്‍ സവിശേഷത എടുത്തുകാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസഹായതയില്‍ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോള്‍ ആക്രമണത്തിന് മുതിര്‍ന്നയാളുടെ വശത്താണ് സിദ്ദിഖ് സ്ഥാനമുറപ്പിച്ചത്. എന്റെ സ്‌നേഹിതന്റെ വാക്കുകളല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ എനിക്ക് സാദ്ധ്യമല്ല എന്നായിരുന്നു ന്യായീകരണം. ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം ഇല്ലാതെ പോയതാണ് കാരണം.

സാമാന്യ മര്യാദകള്‍ പോലും അവ?ഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് ആരോപണങ്ങളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും രൂപപ്പെടുന്നത്. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാകുമെന്ന വസ്തുത, ഒന്നുകില്‍ അദ്ദേഹം അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും കൂട്ടാക്കുന്നില്ല. സാധാരണക്കാര്‍ കൂട്ടാക്കുന്ന കാര്യങ്ങള്‍ ധിക്കാരികള്‍ കൂട്ടാക്കാറില്ലല്ലോ.

തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നുമാണ് നടി രേവതി സമ്പത്ത് ഫേസ്ബുക്കില്‍ നേരത്തെ കുറിച്ചത്. മുന്‍പ് ഡബ്ല്യുസിസിക്കെതിരേ, കെപിഎസി ലളിതയ്ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്ക്കൊപ്പം ആയിരുന്നു രേവതിയുടെ പോസ്റ്റ്. ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാവുന്നില്ലെന്നും രേവതി വ്യക്തമാക്കുന്നു.

ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ’ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടന്‍ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് ?

രേവതി 2019 ല്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്

‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ എല്ലാം തുറന്നു പറയുന്നതില്‍ നിന്ന് എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.

സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവള്‍ സുരക്ഷിതയായിരിക്കുമോ എന്ന് ഞാന്‍ ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

Exit mobile version