ഐഎഫ്എഫ്‌കെ ചലച്ചിത്രോത്സവം..! ഇന്ന് ടാഗോര്‍ തീയ്യേറ്ററില്‍ പ്രദര്‍ശനമില്ല

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ ചലച്ചിത്രോത്സവത്തില്‍ ഇന്ന് ടാഗോര്‍ തീയ്യേറ്ററില്‍ പ്രദര്‍ശനമില്ല. സാങ്കേതിക കാരണങ്ങളാണ് പ്രദര്‍ശനം മാറ്റാന്‍ കാരണം. ചലച്ചിത്ര അക്കാദമിയാണ് വിവരം അറിയിച്ചത്. എന്നാല്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കഴിഞ്ഞ ദിവസം ടാഗോറില്‍ 2.15ന് പ്രദര്‍ശിപ്പിച്ച ദ ബെഡ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയിരുന്നു. പ്രൊജക്റ്റര്‍ തകരാറായതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണം. സിനിമ തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ പ്രൊജക്റ്റര്‍ തകരാറിലാകുകയായിരുന്നു.

അതേസയം ഈ തകരാര്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അറിയിച്ചിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയാതിരുന്നതിനാല്‍ പ്രദര്‍ശനം ഒഴിവാക്കുന്നതായി കമല്‍ പിന്നീട് അറിയിക്കുകയായിരുന്നു. ദ ബെഡിന്റെ പ്രദര്‍ശനം പിന്നീട് നടത്തുമെന്നും വ്യക്തമാക്കി.

Exit mobile version