കാര്യങ്ങൾ ഒളിച്ചുവെക്കാൻ ആഗ്രഹമില്ല; ദേശീയ തലത്തിൽ നിന്നും തരം താഴ്ത്തിയതിൽ പ്രതിഷേധം; പരസ്യമായി ബിജെപിക്ക് എതിരെ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

sobha surendran1

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി ശോഭ സുരേന്ദ്രൻ. പാർട്ടി പുനഃസംഘടനയിൽ അതൃപ്തിയുണ്ടെന്നും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും ശോഭ തുറന്നടിച്ചു.

കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും പറഞ്ഞാണ് പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയുണ്ടെന്ന വാർത്തകൾക്കിടെ ശോഭ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടത്. യാണ് അത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ദേശീയതലത്തിൽ പ്രവർത്തിക്കവേയാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

പാർട്ടി കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് പുനഃസംഘടന നടന്നത്. അതൃപ്തി ഉണ്ട്. അത് മറച്ചുവക്കാനില്ല. പൊതു പ്രവർത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു.
മുമ്പ്, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ ബിജെപിയിലെ പരിചയ സമ്പന്നരായ നേതാക്കളെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതിൽ ബിജെപിക്കുള്ളിൽ അകത്ത് വലിയ അതൃപ്തിയാണുള്ളത്. പുനഃസംഘടന തീരുമാനത്തിൽ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രൻ പാർട്ടി പരിപാടികളിൽ നിന്ന് പോലും വിട്ട് നിൽക്കുന്ന അവസ്ഥയും ഉണ്ട്.

Exit mobile version