ഇന്ന് 19 പുതിയ ഹോട്ട് സപോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ രേഖപ്പെടുത്തിയത്. അതേസമയം, 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 682 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതിനു പുറമെ, സംസ്ഥാനത്ത് കൊവിഡ് മൂലം 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 7107 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

Exit mobile version