സ്‌കൂള്‍ കലോത്സവം; വാശിയേറിയ പോരാട്ടവുമായി കോഴിക്കോടും പാലക്കാടും കണ്ണൂരും!

370 പോയിന്റുമായി കോഴിക്കോട് ജൈത്രയാത്ര തുടരുമ്പോള് തൊട്ടു പിന്നിലായി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്.

ആലപ്പുഴ: അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും കണ്ണൂരും. 370 പോയിന്റുമായി കോഴിക്കോട് ജൈത്രയാത്ര തുടരുമ്പോള് തൊട്ടു പിന്നിലായി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്.

തൃശ്ശൂരാണ് മൂന്നാം സ്ഥാനത്ത്. 112 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കലോത്സവം അവസാനിക്കാന്‍ ഒന്നരദിവസം ബാക്കി നില്‍ക്കെ 127 ഇനങ്ങള്‍ ഇനിയുമുണ്ട്.

വേദികളിലേക്കുള്ള ആസ്വാദകരുടെ വരവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വേദികളില്‍ തിരക്ക് കുറവായിരുന്നു. അപ്പീലുകളുടെ വര്‍ധനയും സാങ്കേതിക പ്രശ്‌നങ്ങളും ഇത്തവണയും കലോത്സവ വേദികളിലുണ്ട്. 400 ലധികം അപ്പീലുകളാണ് തുടക്കദിവസമായ ഇന്നലെ മാത്രം എത്തിയത്.

Exit mobile version