ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഇനി വനിതകളും; ചരിത്രപരം, പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി ഇനി വനിതകളും. ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചരിത്രപരമായ തീരുമാനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി ഉറപ്പാക്കി.

അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിന്റെ ഭാഗമായാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി. അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്.

Exit mobile version