സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടം; സർക്കാർ ജീവനക്കാർക്കും പങ്ക്; ഞെട്ടിച്ച് ഐജി ശ്രീജിത്തിന്റെ റിപ്പോർട്ട്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വീണ്ടും കേരളത്തെ ഞെട്ടിച്ച് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടം നടക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. സംഭവത്തിൽ കേസെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയെ അട്ടിമറിച്ചാണ് അവയവദാന മാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാന തലത്തിൽ തന്നെ, തൃശ്ശൂർ, കൊടുങ്ങല്ലൂർ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ നിയമവിരുദ്ധപ്രവർത്തിയിൽ സർക്കാർ ജീവനക്കാർക്കു പങ്കുണ്ടെന്നും കിഡ്‌നി അടക്കമുള്ള അവയവങ്ങളാണ് നിയമവിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

തൃശ്ശൂർ മേഖലയിലാണ് ഇത്തരത്തിൽ വ്യാപകമായി അവയവക്കച്ചവടം നടക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്ന് തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പിയാണ് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് അനധികൃതമായ അവയവ കൈമാറ്റങ്ങൾ വ്യാപകമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് സംസ്ഥാനത്ത് വ്യാപകമായി അവയവ കച്ചവടം നടന്നതെന്ന് ഐജി ശ്രീജിത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് പരിഗണിച്ച് അന്വേഷണത്തിന് ഡിജിപി
ലോകനാഥ് ബെഹ്‌റ ഉത്തരവിടുകയായിരുന്നു.

Exit mobile version