സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൂടി കൊവിഡ് 19; 23 മരണം, 7593 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 7482 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്, കൊവിഡ് അവലോകന യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് 23 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 7593 പേര്‍ രോഗമുക്തരായി.

കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 93291 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഉറവിടമറിയാത്ത 844 കേസുകളാണ് ഇന്നുള്ളത്. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 56,093 സാമ്പിളുകള്‍ പരിശോധിച്ചു. 7593 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, കോഴിക്കോട് 9, എറണാകുളം, തൃശൂര്‍ 7 വീതം, മലപ്പുറം 6, കാസര്‍ഗോഡ് 4, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 909, കൊല്ലം 750, പത്തനംതിട്ട 250, ആലപ്പുഴ 769, കോട്ടയം 167, ഇടുക്കി 94, എറണാകുളം 414, തൃശൂര്‍ 1170, പാലക്കാട് 239, മലപ്പുറം 731, കോഴിക്കോട് 1153, വയനാട് 120, കണ്ണൂര്‍ 572, കാസര്‍കോട് 255 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് സ്ഥിരീകരിച്ച മരണങ്ങള്‍;

തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന്‍ (56), മുട്ടട സ്വദേശി കുട്ടപ്പന്‍ (72), വെമ്പായം സ്വദേശി ശശിധരന്‍ (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന്‍ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന്‍ (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78),തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന്‍ (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്‍പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1255 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Exit mobile version