ആശങ്ക ഒഴിയാതെ തിരുവനന്തപുരം; കിം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിക്ക് പുറമെ രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു, സ്‌കൂള്‍ പരിസരത്ത് ഉണ്ടായവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

തിരുവനന്തപുരം: കിം പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പുറമെ രക്ഷിതാവിനും കൊവിഡ് 19 ബാധിച്ചു. മണക്കാട് സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് രക്ഷിതാവ് എത്തിയത്. പരീക്ഷ തീരുന്നതുവരെ രക്ഷിതാവ് സ്‌കൂളില്‍ ചെലവഴിച്ചിരുന്നു.

രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പരിസരത്ത് എത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിപ്പ് നല്‍കി. നേരത്തെ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് വൈറസ് ബാധയേറ്റത്. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു.

Exit mobile version