ഇന്ന് മാത്രം കൊവിഡ് രോഗം ബാധിച്ചത് 64 ആരോഗ്യപ്രവർത്തകർക്ക്

covid | Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവർത്തകർക്കിടയിലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നു. 64 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.

കണ്ണൂരാണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരിക്കുന്നത്. 15 പേർക്കാണ് ജില്ലയിൽ രോഗബാധയുണ്ടായത്. തിരുവനന്തപുരം 12, എറണാകുളം 10, കോഴിക്കോട് 7, കോട്ടയം, തൃശൂർ 6 വീതം, പത്തനംതിട്ട 3, മലപ്പുറം, വയനാട് 2 വീതം, കാസർഗോഡ് 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഇന്ന് രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ കണക്ക്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 8369 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6839 പേർക്ക് രോഗമുക്തിയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,232 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,57,216 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,016 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2899 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Exit mobile version