പേടിഎം വഴി 3500 രൂപ അക്കൗണ്ടിൽ കയറിയെന്ന സന്ദേശം വന്നോ? ലിങ്കിൽ തൊട്ടാൽ പണം പോകുമെന്ന് പോലീസ് മുന്നറിയിപ്പ്

കോഴിക്കോട്: പേടിഎം ആപ്പ് വഴി 3500 രൂപയോ 5500 രൂപയോ നിങ്ങളുടെ അക്കൗണ്ടിൽ കയറിയെന്ന സന്ദേശം ഫോണിലേക്ക് വന്നോ? പണം സ്വീകരിക്കാൻ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് വന്ന ആ അജ്ഞാത സന്ദേശം തട്ടിപ്പാണെന്ന് വിശദാകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്.

അഥവാ പണം കയറിയിട്ടുണ്ടെങ്കിലോ എന്നറിയാൻ ലിങ്ക് തുറന്നാൽ പണം പോവുമെന്നും ഇത് ശുദ്ധ തട്ടിപ്പാണെന്നും ചൂണ്ടിക്കാട്ടുകയാണ് പോലീസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിരവധി പേർക്കാണ് ഈ സന്ദേശം വന്നത്. +91 7849821438,+917851891944 എന്നീ നമ്പറുകളിൽ നിന്നാണ് പലർക്കും സന്ദേശം വരുന്നത്. തിരിച്ച് വിളിക്കുമ്പോൾ നമ്പർ സ്വിച്ച് ഓഫുമാണ്.

ഇത് സംബന്ധിച്ച് പരാതി വന്ന് തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തി. അറിയാത്ത ആരും പണമയക്കില്ലെന്ന ബോധം എല്ലാവർക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കോഴിക്കോട് സിറ്റി പോലീസ് ഉൾപ്പടെ സോഷ്യൽമീഡിയയിലൂടെ ആവശ്യപ്പെടുന്നത്.

Exit mobile version