സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചു; ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു

കൊച്ചി: മൂന്നാര്‍ ചിത്തിരപുരത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന ഹോം സ്‌റ്റേ ഉടമ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്. ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ വച്ച് കഴിഞ്ഞ 28നാണ് സാനിറ്റൈസര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനില്‍ ചേര്‍ത്ത് ഇയാളും സുഹൃത്തുക്കളും കഴിച്ചത്.

ഹോം സ്റ്റേയില്‍ താമസിക്കാന്‍ എത്തിയ സുഹൃത്തിനൊപ്പം ചേര്‍ന്നാണ് തങ്കപ്പനും ഡ്രൈവറും സാനിറ്റെസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ തേനില്‍ ചേര്‍ത്ത് കുടിച്ചത്. ആല്‍ക്കഹോള്‍ കുടിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഡ്രൈവര്‍ കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു.

ആല്‍ക്കഹോള്‍ കൊണ്ടുവന്ന സുഹൃത്ത് മനോജ് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയിലാണ്. ഹോംസ്‌റ്റേയില്‍ വച്ച് ആള്‍ക്കഹോള്‍ കുടിച്ചതിന് ശേഷം സ്വദേശമായ തൃശ്ശൂരിലേക്ക് മടങ്ങവേ കറുകുറ്റിയില്‍ വച്ച് ബോധരഹിതനായി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Exit mobile version