കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കും; പിജെ ജോസഫ്

തൊടുപുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പിജെ ജോസഫ്. മാണിയുള്ളപ്പോഴുള്ള എല്ലാ സീറ്റും വേണം. ജോസ് കെ മാണി മാണി വിഭാഗത്തെ പരാജയപ്പെടുത്തണമെന്നും പിജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തും. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ യുഡിഎഫുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു കെതുമ്പ് വള്ളമാണ് ജോസ് കെ. മാണി. അത് ഏത് സമയത്തും മുങ്ങാം. ഇവിടുന്ന് മുങ്ങി പാലായില്‍ പൊങ്ങിയാല്‍ രക്ഷപ്പെടുമോ എന്ന് എനിക്ക് അറിയില്ലെന്നും പിജെ ജോസഫ് പറഞ്ഞു. നേതാക്കളേറെ ജോസ് കെ. മാണിയെ കൈവിട്ടു. ഇല്ലാത്ത കാര്യം പറയുന്ന റോഷി മാത്രമാണ് ജോസിനൊപ്പമുള്ളതെന്നും പിജെ ജോസഫ് പറഞ്ഞു.

Exit mobile version