ഓടിക്കൊണ്ടിരിക്കെ ബോഗികള്‍ വേര്‍പ്പെട്ടു, സംഭവം അറിയാതെ കുതിച്ച് പാഞ്ഞ് ട്രെയിന്‍, വിവരം അറിയിച്ചത് നാട്ടുകാര്‍

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. കരുനാഗപ്പള്ളിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

സംഭവത്തില്‍ ആളപായമില്ല. ചെന്നൈ മെയിലിന്റെ പുറകിലത്തെ ബോഗികളാണ് വേര്‍പ്പെട്ട് പോയത്. എന്നാല്‍ ട്രെയിന്‍ ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ നിയന്ത്രണമില്ലാതെ ഓടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന് തിരികെ വരുകയും ബോഗികള്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ബോഗികള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ അഞ്ചരയോടെ ട്രെയിന്‍ വീണ്ടും യാത്ര തിരിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version