ഒക്ടോബര്‍ അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കും; സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; മുന്നറിയിപ്പുമായി ഐഎംഎ

തിരുവനന്തപുരം: ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുമെന്നാണ് ഐഎംഎപറയുന്നത്.

സംസ്ഥാനത്ത് നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അത് ഫലപ്രദമായില്ല. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടെതെന്നും ഐഎംഎ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് അടുത്ത് എത്തി.

ഇന്നലെമാത്രം 11,755 പേര്‍ക്കാണ് രോഗം സ്ഥീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ 23 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 978 ആയി സംസ്ഥാനത്ത് നിലവില്‍ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Exit mobile version