മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ് കോടതി തള്ളിയതിനു പിന്നാലെ ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: അശ്ലീലത പറയുകയും പ്രചരിക്കുകയും ചെയ്ത യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയെ സമീപിച്ചേയ്ക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യം കീഴ് കോടതി തള്ളിയതോടെയാണ് സംഘം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

യൂടൂബറായ വിജയ് പി നായരെ മുറിയില്‍ കയറി കൈയേറ്റം ചെയ്യുകയും ലാപ്‌ടോപ്പും മൊബൈല്‍ഫോണും എടുത്ത് കൊണ്ട് സംഘം പോവുകയും ചെയ്തു. എന്നാല്‍ ഇവ പോലീസിലേല്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും മുറിയിലെത്തി കൈയ്യറ്റും ചെയ്തത്. മുഖത്ത് കരിഓയില്‍ ഒഴിക്കുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

Exit mobile version