സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശികള്‍

എറണാകുളം: സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശികളാണ് മരിച്ചത്. ജില്ലയില്‍ ഇന്ന് മാത്രം അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പന്‍ (82), വെണ്ണല സ്വദേശി സതീശന്‍ (58) എന്നിവരാണ് മരിച്ചത്. നാല് പേരും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കണ്ണമാലി സ്വദേശിനി ട്രീസ ലോനന്‍ (89) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

അതേസമയം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പേരാണ്. ഇന്നലെ മാത്രം 1191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 979 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

Exit mobile version