അമ്മക്കരുതല്‍! സ്‌റ്റേജില്‍ നിന്നും താഴേക്ക് വീഴുന്ന കുഞ്ഞിനെ പിടിക്കാന്‍ ചാടിയെഴുന്നേറ്റ് മണവാട്ടി, കൈയ്യടിച്ച് സൈബര്‍ ലോകം, വീഡിയോ

തൃശ്ശൂര്‍: മണവാട്ടിയായി ഒരുങ്ങിയിരിക്കുകയാണെങ്കിലും, ഉള്ളിലെ മാതൃത്വവും കരുതലിനും ഒരു കുറവുമില്ല, വിവാഹവേദിയില്‍ നിന്നും താഴേക്ക് വീഴുന്ന കുഞ്ഞിനെ പിടിക്കാന്‍ ചാടിയെഴുന്നേല്‍ക്കുന്ന നവവധുവാണ് ഇപ്പോള്‍ സൈബര്‍ലോകത്തെ താരം.

”ദൈവത്തിന്റെ കൈകള്‍ എന്നൊക്കെ പറയുന്നത് ഇതാണ്” എന്ന അടിക്കുറിപ്പോടെയുള്ളതാണ് വീഡിയോ വൈറലായിരിക്കുകയാണ്. സ്ഥലം എവിടെയാണെന്നോ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ആളുകള്‍ ആരാണെന്നോ വ്യക്തമല്ല.

സ്റ്റേജിന്റെ അറ്റത്തുനിന്നും താഴേക്ക് മറിഞ്ഞു വീഴാന്‍ തുടങ്ങുന്ന കുഞ്ഞിനെ എഴുന്നേല്‍പ്പിക്കാന്‍ നവവധു മണ്ഡപത്തിലെ കസേരയില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുന്നതാണ് വീഡിയോയില്‍.

മണ്ഡപം അലങ്കരിച്ച പൂക്കള്‍ക്കു മുന്നിലേക്കാണ് കുട്ടി വീഴുന്നത്. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന മട്ടില്‍ മണവാട്ടിയുടെ ഭാവം മാറുന്നുണ്ട്. കുഞ്ഞിനെ മറ്റൊരാള്‍ വന്നെടുക്കുന്നതോടെ ആശങ്ക ചിരിയിലേക്ക് വഴിമാറുന്നതും കാണാം. ഏതാവസ്ഥയിലായാലും സ്ത്രീയുടെ ഉള്ളിലെ മാതൃത്വത്തെ വാഴ്ത്തുകയാണ് സൈബര്‍ ലോകം.

Exit mobile version