ഐപിഎസ് നേട്ടം ആദ്യാക്ഷരം കുറിച്ച് തന്ന ജാനമ്മ ടീച്ചര്‍ക്ക് സമര്‍പ്പിച്ച് എന്‍ വിജയകുമാര്‍; കണ്ണും മനസും നിറഞ്ഞ് ഈ 98കാരി

തിരുവനന്തപുരം: ഐപിഎസ് നേട്ടം ആദ്യാക്ഷരം കുറിച്ച് നല്‍കിയ ഒന്നാം ക്ലാസിലെ അധ്യാപിക ജാനമ്മ ടീച്ചര്‍ക്ക് സമര്‍പ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. തിരുവനന്തപുരം സ്വദേശി എന്‍ വിജയകുമാറാണ് തന്റെ ഗുരുദക്ഷിണയായി ടീച്ചര്‍ക്ക് നേട്ടം സമര്‍പ്പിച്ചത്.

98 ാം വയസിന്റെ ക്ഷീണം ഒക്കെയുണ്ടങ്കിലും പ്രിയശിഷ്യന്റെ കുട്ടിക്കാലം ടീച്ചറും ഓര്‍ത്തെടുത്തു. ടീച്ചറിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന യൂണിഫോമിട്ട ഉദ്യോഗസ്ഥന്റെ ചിത്രം സാക്ഷര കേരളം ചില്ലിട്ട് സൂക്ഷിക്കേണ്ട ചിത്രമെന്ന വിശേഷണത്തോടെ സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു. എന്‍ആര്‍ഐ സെല്‍ എസ്പിയായി വിരമിച്ച വിജയകുമാറിന് ഐപിഎസ് ലഭിച്ചത് അഞ്ച് ദിവസം മുന്‍പാണ്.

ഉത്തരവ് കൈയ്യില്‍ കിട്ടയതിന് പിന്നാലെ ഒന്നാം ക്ലളാസിലെ ടീച്ചറെ തേടിയെത്തി. 55 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറവന്‍കോണം പട്ടം താണുപിള്ള യുപി സ്‌കൂളിലാണ് ജാനമ്മ ടീച്ചര്‍ വിജയകുമാറിന് ആദ്യാക്ഷരം പഠിപ്പിച്ചത്. അഞ്ചാം ക്ലാസ് വരെ ക്ലാസ് ടീച്ചറായിരുന്നു. പ്രായം നൂറിനോടടുത്തെങ്കിലും ടീച്ചര്‍ ആ കാലം മറന്നിട്ടില്ല.

Exit mobile version