നൃത്തച്ചുവടുകള്‍ പഠിപ്പിക്കാനായി മകളെ അധ്യാപികയെ ഏല്‍പ്പിച്ച് അമ്മ, മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച് നൃത്താധ്യാപിക; ആക്രമണത്തിന്റെ സത്യസ്ഥിതി വെളിപ്പെടുത്തി 11കാരി

കുട്ടിയുടെ വായില്‍ തുണിതിരുകിയായിരുന്നു മര്‍ദ്ദനം

ഇടുക്കി: പതിനൊന്നു വയസുകാരിയെ നൃത്ത അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മോഷണക്കുറ്റം ആരോപിച്ചാണ് അധ്യാപിക കുട്ടിയെ തല്ലിയത്. എന്നാല്‍ മോഷ്ടിച്ചിട്ടില്ലെന്നും വീട്ടിലെ ജോലികള്‍ ചെയ്യാത്തതിനാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പറയുന്നു.ഇടുക്കി കുമളിയിലാണ് സംഭവം.
കുട്ടിയുടെ വായില്‍ തുണിതിരുകിയായിരുന്നു മര്‍ദ്ദനം.

കുട്ടിയെ നൃത്ത അധ്യാപികയായ ശാന്ത മേനോന്റെ വീട്ടിലാക്കി, കുട്ടിയുടെ അമ്മ തമിഴ്‌നാട്ടില്‍ വീട്ടുജോലിക്ക് പോയതായിരുന്നു. അതേസമയം ശാന്ത മേനോനെതിരെ പോലീസും ചൈല്‍ഡ് ലൈനും കേസെടുത്തിട്ടുണ്ട്.

Exit mobile version