ശാസ്താംകോട്ട ട്രാക്ക് നവീകരണം; ട്രെയിന്‍ നിയന്ത്രണം 14 വരെ നീട്ടി, പുതുക്കിയ സമയക്രമം

നാളത്തെ ആലപ്പുഴ കൊല്ലം പാസഞ്ചര്‍ (56301) റദ്ദാക്കി

തിരുവനന്തപുരം: ശാസ്താംകോട്ട ട്രാക്ക് നവീകരണ ജോലികള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ട്രെയിന്‍ നിയന്ത്രണം 14 വരെ നീട്ടിയതായി റെയില്‍വേ അറിയിച്ചു. കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ (56300) ഇന്ന് റദ്ദാക്കി. തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് (16343) ഒന്നര മണിക്കൂര്‍ വൈകി രാത്രി 11.30നാണ് പുറപ്പെടുക. കൂടാതെ കൊല്ലത്തിനും പെരിനാടിനുമിടയില്‍ ഒരു മണിക്കൂറിലേറെ ഇത് പിടിച്ചിടും. തിരുവനന്തപുരം- ഹസ്രത്ത് നിസാമുദീന്‍ എക്‌സ്പ്രസ് (22653) ഒരു മണിക്കൂര്‍ വൈകിയാവും ഓടുക. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ഒരുമണിക്കൂറോളം തിരുവനന്തപുരത്തും കൊല്ലത്തും പിടിച്ചിടുകയും ചെയ്യും.

നാളത്തെ ആലപ്പുഴ കൊല്ലം പാസഞ്ചര്‍ (56301) റദ്ദാക്കി. ഒന്‍പതിനുള്ള കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് (16343) ഒന്നര മണിക്കൂര്‍ വൈകി രാത്രി 11.30നാണ് പുറപ്പെടുക. കൊല്ലത്തിനും പെരിനാടിനുമിടയില്‍ ഒരു മണിക്കൂറിലേറെ ഈ ട്രെയിന്‍ പിടിച്ചിടും. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ഒരുമണിക്കൂര്‍ വൈകി പുറപ്പെടുകയും ഒരു മണിക്കൂര്‍ 20 മിനിറ്റ് കൊല്ലത്തു പിടിച്ചിടുകയും ചെയ്യും.

പത്തിനുള്ള ആലപ്പുഴ- കൊല്ലം പാസഞ്ചര്‍ (56301) റദ്ദാക്കി. 11നു കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ (56300) റദ്ദാക്കി. തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് (16343) ഒന്നര മണിക്കൂര്‍ വൈകി രാത്രി 11.30നാകും പുറപ്പെടുന്നതും കൊല്ലത്തിനും പെരിനാടിനുമിടയില്‍ ഒരു മണിക്കൂറിലേറെ പിടിച്ചിടുകയും ചെയ്യും. ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ഒരുമണിക്കൂറോളം തിരുവനന്തപുരത്തും കൊല്ലത്തും പിടിച്ചിടും. പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് കായംകുളത്തിനും കരുനാഗപ്പള്ളിക്കുമിടയില്‍ മൂന്നു മണിക്കൂറോളം പിടിച്ചിടും. ഭാവ്‌നഗര്‍- കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (19260) 45 മിനിറ്റ് കരുനാഗപ്പള്ളിയില്‍ പിടിച്ചിടും.

12നുള്ള ആലപ്പുഴ- കൊല്ലം പാസഞ്ചര്‍ (56301)റദ്ദാക്കി. 13നു കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് (16343) ഒന്നര മണിക്കൂര്‍ വൈകി രാത്രി 11.30നാണ് പുറപ്പെടുക. ഇത് കൊല്ലത്തിനും പെരിനാടിനുമിടയില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിടും. കൊച്ചുവേളിയില്‍ നിന്ന് രാത്രി 12.35നു ലോക്മാന്യ തിലകിലേക്കുള്ള ദ്വൈവാര എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി 2.05നു മാത്രമേ പുറപ്പെടുകയുള്ളു. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ഒരുമണിക്കൂറോളം തിരുവനന്തപുരത്തും 80 മിനിറ്റ് കൊല്ലത്തും പിടിച്ചിടും. മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് (16348) 50 മിനിറ്റും ഹസ്രത്ത് നിസാമുദീന്‍- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് (12432) അരമണിക്കൂറും കരുനാഗപ്പള്ളിയിലും പിടിച്ചിടും. 14നുള്ള ആലപ്പുഴ- കൊല്ലം പാസഞ്ചര്‍ റദ്ദാക്കി.

Exit mobile version