പത്ത് മിനിറ്റ് മുമ്പാണ് ആ വീട്ടില്‍ നിന്ന് മടങ്ങിയത്, പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ല..! ആ കുരുന്നിന്റെ കളിചിരി മനസില്‍ നിന്ന് മായുന്നില്ല; അയല്‍വാസി വര്‍ഗീസ്

തൃശൂര്‍: വീടിനുള്ളിലെ ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അയല്‍വാസിയുടെ മൊഴി. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്നാണ് അയല്‍വാസി വര്‍ഗീസ് പറയുന്നത്. അതേസമയം അപകടത്തിന് പത്തു മിനിറ്റ് മുമ്പ് ഈ വീട്ടില്‍ വര്‍ഗീസ് വന്ന് മടങ്ങിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്റേഴ്‌സണ് പൊള്ളലേറ്റതെന്നും വര്‍ഗീസ് പറഞ്ഞു

ഗുരുതരമായി പൊള്ളലേറ്റ ഡാന്റോസിനെയും ഭാര്യ ബിന്ദുവിനെയും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂത്തമകള്‍ സെലസ്ഫിയയുടെ പരുക്കുകള്‍ ഗുരുതരമല്ല. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യനിഗമനം.

Exit mobile version