ദേ പിന്നേം താഴേക്ക്; സ്വര്‍ണവില കുത്തനെ താഴുന്നു, ഇന്ന് കുറഞ്ഞത് 480 രൂപ, വില അറിയാം

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആശ്വാസിക്കാം. സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴുന്നു. വ്യാഴാഴ്ച പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

മൂന്നുദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 1,440 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒന്നരമാസംകൊണ്ട് കുറഞ്ഞത് 5,280 രൂപയുമാണ്. തുടര്‍ച്ചയായി നാലാമത്തെ ദിവസവും ദേശീയ വിപണിയില്‍ വിലയിടിവ് രേഖപ്പെടുത്തി. എംസിഎക്‌സ് ഗോള്ഡ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 49,293 രൂപ നിലവാരത്തിലെത്തി.

ആഗോള വിപണിയില്‍ രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,858.08 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. യുറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില എക്കാലത്തേയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. കഴിഞ്ഞദിവസം 200 രൂപയാണ് കുറഞ്ഞത്.

Exit mobile version