‘ഇ സമയം’; കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ‘ഇ സമയം’ ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ esamayam.kseb.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സൈറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഈ ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേരും മറ്റ് വിവരങ്ങളും നല്‍കാം. തുടര്‍ന്ന് സന്ദര്‍ശിക്കേണ്ട ഓഫീസിന്റെ പേരും ഉദ്യോഗസ്ഥന്റെ പേരും സമയവും സന്ദര്‍ശനോദ്ദേശ്യവും തെരഞ്ഞെടുക്കണം. വൈകാതെ ടോക്കണ്‍ നമ്പരും സമയവും എസ് എം എസായി ലഭിക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വെള്ളയമ്പലം, കേശവദാസപുരം എന്നീ രണ്ട് സെക്ഷന്‍ ഓഫീസുകളിലേക്കാണ് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. വൈകാതെ ഈ സൗകര്യം എല്ലാ ഓഫീസുകളിലേക്കും ലഭ്യമാവും എന്നും കെഎസ്ഇബി അറിയിച്ചു.

Exit mobile version