കൊച്ചി: കോതമംഗലത്ത് അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു. തൃക്കാരിയൂർ സ്വദേശി തങ്കപ്പനാണ് മരിച്ചത്. കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാറാണ് ഇടിച്ചത്. അമിതവേഗതയിൽ റോങ് സൈഡിലൂടെ എത്തിയ കെഎസ്ഇബി വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ഇബി വാഹനം വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യവും പുറത്തുവന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അമിത വേഗതയില്‍ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാല്‍നടയാത്രക്കാന്‍ മരിച്ചു
-
By Surya
- Categories: Kerala News
- Tags: KSEB
Related Content
1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതബില്‍ കൗണ്ടറില്‍ സ്വീകരിക്കില്ല; ഓണ്‍ലൈനായി അടയ്ക്കാന്‍ നിര്‍ദേശം
By Surya September 17, 2025
യൂണിറ്റിന് പത്തുപൈസ വീതം സർച്ചാർജ്, സെപ്റ്റംബറിൽ വൈദ്യുത ബില്ല് കൂടും
By Akshaya August 30, 2025
സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം, ഓവർസിയർക്കെതിരെ നടപടിയുമായി കെഎസ്ഇബി
By Akshaya July 31, 2025