ആശ്വസിക്കാന്‍ വരട്ടെ; സ്വര്‍ണവില വീണ്ടും ഉയരുന്നു, ഒരു പവന് 38000ന് മുകളില്‍ എത്തി, വില അറിയാം

കൊച്ചി: കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചത് ഉപഭോക്താക്കള്‍ക്ക് അല്‍പ്പം ആശ്വാസമേകിയിരുന്നു. എന്നാല്‍ വീണ്ടും ആശങ്കയിലാക്കി സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 38000 രൂപയ്ക്ക് മുകളിലായി.

ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 38,080 രൂപ നല്‍കണം. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ സംബന്ധിച്ച ആശങ്കകളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഇന്ത്യന്‍ വിപണിയിലും പ്രകടമായത്. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 38,160 രൂപ. തുടര്‍ന്ന് 200 രൂപ താഴ്ന്ന് 37960 രൂപയില്‍ എത്തിയിരുന്നു.

എന്നാല്‍ ഇന്ന് വീണ്ടും ഉയര്‍ന്നു. സെപ്റ്റംബര്‍ അഞ്ചിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന്‍ 37,360 രൂപ. പിന്നീട് ഘട്ടം ഘട്ടമായി ഉയര്‍ന്നാണ് സ്വര്‍ണവില 38000 കടന്നത്.

Exit mobile version