കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കൊവിഡ്; പോലീസുകാര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍: കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മയ്യില്‍ സ്വദേശിയാണ് വൈറസ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്‍. കൊവിഡ് പോസിറ്റീവ് ആയതോടെ നിരവധി പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.

അതിനിടെ, സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തിയിരുന്നു. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കിയിരുന്നു. സമരക്കാരെ പറഞ്ഞ് മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Exit mobile version