മുത്തലാഖ്, സ്വവര്‍ഗരതി, ശബരിമല തുടങ്ങിയ സുപ്രീംകോടതി വിധികള്‍ മതജീവിതത്തിലേക്കുള്ള അനാവശ്യ കടന്നുകയറ്റം; മുസ്ലീം സംഘടനകള്‍

രാജ്യത്ത് ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍

കോഴിക്കോട്: സമീപകാലങ്ങളിലെ സുപ്രീംകോടതി വിധികളെ അപലപിച്ച് മുസ്ലീം സംഘടനകള്‍. കോഴിക്കോട് ചേര്‍ന്ന മുസ്ലീംസംഘടനകളുടെ സംയുക്ത യോഗത്തിലാണ് മതവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളെ അപലപിച്ചത്. സുപ്രീംകോടതിയുടെ ശബരിമല, മുത്തലാക്ക് വിധികള്‍ മത വിശ്വാസത്തിലുള്ള അനാവശ്യ ഇടപെടലാണെന്ന് യോഗം കുറ്റപ്പെടുത്തി.

മുത്തലാക്ക്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം എന്നിവയിലേ സുപ്രീംകോടതി വിധി നിരാശ ജനകമാണ്. വിശ്വാസത്തിലും, മത ജീവിതത്തിലുമുള്ള അനാവശ്യ ഇടപെടലാണ് ശബരിമല വിധിയും മുത്തലാക്ക് വിധിയും. രാജ്യത്ത് ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇത്തരം വിധികളെ നിയമപരമായി നേരിടാന്‍ വിശ്വാസി കൂട്ടായ്മ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ധാര്‍മ്മിക, സദാചാര മൂല്യങ്ങള്‍ക്കെതിരെയുള്ള വിധികളാണ് ഇവ. ഇതിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിയമ നിര്‍മ്മാണ സഭകള്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗത്തില്‍ ലീഗ്, സമസ്ത ഇ കെ വിഭാഗം, ജമാഅത്തെ ഇസ്ലാലി, എംഇഎസ് നേതാക്കള്‍ പങ്കെടുത്തു.

Exit mobile version